 
ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിനു മുൻപിൽ പ്രതിഷേധിക്കുന്നു.
കുന്നംകുളം: നഗരസഭാ പരിധിയിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുമെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ നൽകിയ വാക്ക് പാലിച്ചില്ലെന്നും കുടിവെള്ളത്തിനായി കേഴുന്ന ജനവിഭാഗത്തെ അവഗണിക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ കുടങ്ങൾ നിരത്തിക്കൊണ്ട് കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭാ പ്രദേശത്ത് ശക്തമായ കുടിവെള്ളക്ഷാമം നേരിടുകയാണെന്നും ജനങ്ങൾ നിരന്തരം നഗരസഭയിൽ കയറിയിറങ്ങിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ നഗരസഭാ ഭരണസമിതി തയ്യാറാകുന്നില്ലെന്നും കൗൺസിലർ കെ. മുരളി പറഞ്ഞു. സമരത്തിന് ബി.ജെ.പി കൗൺസിലർമാരായ കെ.കെ. മുരളി, ഗീത ശശി, രേഷ്മ സുനിൽ, സോഫിയ ശ്രീജിത്ത്, രേഖ സജീവ്, സിഗമ രജീഷ്, ദിവ്യ വിജീഷ്, ബിനു പ്രസാദ് എന്നിവർ നേതൃത്വം നൽകി.