1

ഇ​നി​യും​ ​താ​ഴാ​ൻ​ ​വ​യ്യ...​ തൃ​ശൂ​ർ​ ​തെക്കെമ​ഠം​ ​ല​ക്ഷ്മി​ ​മ​ന്ദി​ര​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സം​സ്കൃ​ത​ ​സാ​ഹി​ത്യ​ത്തി​ന് ​കേ​ര​ളീ​യ​ ​ശ​ങ്ക​ര​മ​ഠ​ങ്ങ​ളു​ടെ​ ​സം​ഭാ​വ​ന​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​ ​ഗ​വ​ർ​ണ​ർ​ ​ആ​രിഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​തെക്കെ​മ​ഠം​ ​നോ​ക്കി​ക്കാ​ണു​ന്ന​തി​നി​ടെ ത​ല​യി​ടി​ക്കാ​തി​രി​ക്കാ​ൻ​ ​ത​ല​ ​താ​ഴ്ത്തു​ന്നു.

ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ദേ​വ​സി

തൃശൂർ: പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാനസികമായ കരുത്ത് നൽകുന്ന വിദ്യാഭ്യാസ രീതിക്ക് ഊന്നൽ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

സ്ത്രീകൾ എത്രത്തോളം വിദ്യാഭ്യാസം നേടി എന്നതാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോൽ. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കും മിഷനറിമാർ വിദ്യാഭ്യാസം നൽകിയെന്നതാണ് കേരളത്തിന്റെ സവിശേഷത. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൂറ്റാണ്ടു മുൻപേ മുന്നിട്ടിറങ്ങിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെയും അദ്ദേഹം അനുസ്മരിച്ചു.

സി.എസ്.എസ്.ടി സഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ ക്രിസ് അദ്ധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, പി. ബാലചന്ദ്രൻ എം.എൽ.എ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിവെറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഡി.ഡി.ഇ മദനമോഹനൻ എന്നിവർ പ്രസംഗിച്ചു.