പാവറട്ടി: ഭവന നിർമ്മാണത്തിനും ജലസംരക്ഷണ പദ്ധതിക്കും ഈന്നൽ നൽകി എളവള്ളി പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പറക്കാട് 226 സെന്റ് സ്ഥലത്ത് 120 ഭവനങ്ങൾ നിർമ്മിക്കും. ഉത്പാദന മേഖലയ്ക്ക് 3.11 കോടിയും സേവന മേഖലയിൽ 2.61 കോടിയും പശ്ചാത്തല മേഖലയ്ക്ക് 5.3 കോടി രൂപയും വകയിരുത്തി. ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി മണച്ചാൽ ശുദ്ധജല തടാകത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 32.29 കോടി വരവും 31.86 കോടി ചെലവും 42.25 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അവതരിപ്പിച്ചത്.