പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ വേട്ടെക്കൊരുമകൻ ചീപ്പ് യാഥാർത്ഥ്യമായി. ഒരു നാടാകെയുള്ള കിണറും കൃഷിയിടങ്ങളും ഉപ്പ് വെള്ളം കയറി നശിച്ചിരുന്നതിന് പരിഹാരമായി. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ചീപ്പ് നിർമ്മാണവും ഇരുഭാഗത്തുള്ള ഫെയ്‌സ് കനാലിലെ പാർശ്വഭിത്തി കെട്ടുന്ന പ്രവൃത്തിയും പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അദ്ധ്യക്ഷയായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി എന്നിവർ മുഖ്യാതിഥികളായി. ജനപ്രതിനിധികളായ കെ.സി. ജോസഫ്, വാസന്തി ആനന്ദൻ, എ.ടി.മജീദ്, ഷാജു അമ്പലത്ത് വീട്ടിൽ, പൂർണ്ണിമ നിഖിൽ, പഞ്ചായത്ത് സെക്രട്ടറി സി.എസ്.മിനി തുടങ്ങിയവർ സംസാരിച്ചു.