തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ദുരന്ത നിവാരണ അതോറിറ്റിയും അഗ്‌നിരക്ഷാ സേനാ വിഭാഗവും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ഇന്ന് രാവിലെ 11നാണ് മോക്ഡ്രിൽ സംഘടിപ്പിക്കുക. തീപ്പിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തനങ്ങളും നേരിട്ട് നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രിൽ. ജില്ലാ കേന്ദ്രങ്ങളിലെ ആശയ വിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങൾ, വകുപ്പുകളുടെ ഏകോപനം എന്നിവയുടെ കൃത്യതയും മോക്ഡ്രില്ലിൽ ഉറപ്പാക്കും. കെട്ടിടങ്ങളിൽ അപകടങ്ങളോ അഗ്‌നിബാധയോ ഉണ്ടായാൽ ആത്മവിശ്വാസത്തേടെ എങ്ങനെ നേരിടാം എന്നത് ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കി കൊടുക്കുക എന്നതാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യമെന്ന് ജില്ലാ ഫയർ ആന്റ് സ്റ്റേഫി ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു.