bharani

കൊടുങ്ങല്ലൂർ: കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷമായി പൊലിമ കുറഞ്ഞെങ്കിലും ഈ വർഷം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവം ഗംഭീരമായി ആഘോഷിക്കാനുള്ള സംവിധാനം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കുന്നു.
മാർച്ച് 28ന് കോഴിക്കല്ല് മൂടൽ ചടങ്ങോടെയാണ് ഭരണി മഹോത്സവം ആരംഭിക്കുന്നത്.

അന്നേദിവസം അവകാശികളായ തച്ചോളി തറവാട്ടുകാർ, ഭഗവതി വീട്ടുകാർ എന്നിവർ കോഴിക്കല്ല് മൂടൽ ചടങ്ങ് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ഭക്തജനങ്ങളുടെ തിരക്കായിരിക്കും ക്ഷേത്ര നഗരിയിൽ. ഏപ്രിൽ മൂന്നിനാണ് പ്രധാനചടങ്ങായ അശ്വതികാവ് തീണ്ടൽ. അന്നേദിവസം പന്ത്രണ്ടോടെ അശ്വതിപൂജയ്ക്കായി നട അടയ്ക്കും.
പിന്നീട് ദർശനം ഉണ്ടായിരിക്കില്ല. ഈ ദിവസം നാലോടെയാണ് അശ്വതി കാവുതീണ്ടൽ ആരംഭിക്കുന്നത്.

ഏപ്രിൽ പത്തിനാണ് പിന്നീട് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുന്നത്. ഭരണി ദിവസങ്ങളിലെ ക്ഷേത്രദർശനത്തിനായി ക്യൂ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗിനായി വേണ്ട സൗകര്യവും ഡോക്ടർമാരുടെ സേവനവും മരുന്നും ആംബുലൻസും ഒരുക്കുന്നുണ്ട്. ക്ഷേത്രവളപ്പിലും പരിസരത്തും കാമറകൾ സ്ഥാപിച്ചു.

ക്രമസമാധാനത്തിനായി പൊലീസിനും അടിയന്തരപ്രശ്‌നം നേരിടാനായി അഗ്‌നിരക്ഷാസേനയ്ക്കും ചുമതല നൽകി. എക്‌സൈസ്, സപ്ലെ വകുപ്പ്, ഭക്ഷ്യവകുപ്പ്, ലീഗൽ മെട്രോളജി വിഭാഗങ്ങൾ പരിശോധന നടത്തുന്നുണ്ട്.

റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ ഇന്നലെ ഉച്ചയ്ക്ക് ക്ഷേത്രവളപ്പിലെത്തി പരിശോധന നടത്തുകയും ദേവസ്വം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. ഭരണി മഹോത്സവത്തിന് എത്തിച്ചേരുന്ന എല്ലാ ഭക്തരും പൊലീസ് അധികാരികളുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും നിർദ്ദേശം പാലിച്ച് ദർശനം നടത്തേണ്ടതാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ.ജ്യോതി അഭ്യർത്ഥിച്ചു.

അ​ന്തി​മ​ഹാ​കാ​ള​ൻ​ ​കാ​വ് ​വേ​ല​യ്ക്ക്
വെ​ടി​ക്കെ​ട്ടി​ന് ​അ​നു​മ​തി

ചേ​ല​ക്ക​ര​ ​:​ ​ചേ​ല​ക്ക​ര​ ​അ​ന്തി​മ​ഹാ​കാ​ള​ൻ​ ​കാ​വ് ​വേ​ല​ ​മ​ഹോ​ത്സ​വ​ത്തി​ന് ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്താ​ൻ​ ​അ​നു​മ​തി.​ ​ഉ​പാ​ധി​ക​ളോ​ടെ​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്താ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്നു​മാ​ണ് ​അ​നു​മ​തി​ ​ല​ഭി​ച്ച​ത്.​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്തു​ന്ന​തി​ന് ​വേ​ണ്ട​ത്ര​ ​സു​ര​ക്ഷ​ ​ഇ​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റ​വ​ന്യൂ​ ​അ​ധി​കൃ​ത​ർ​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ദേ​ശ​ ​വേ​ല​ ​ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​നാ​ളെ​യാ​ണ് ​കാ​ള​വേ​ല​യ്ക്കും​ ​ക​രി​മ​രു​ന്നി​നും​ ​പ്ര​സി​ദ്ധ​മാ​യ​ ​അ​ന്തി​മ​ഹാ​കാ​ള​ൻ​ ​കാ​വ് ​വേ​ലാ​ഘോ​ഷം.​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ഒ​ന്ന്,​ ​ര​ണ്ട്,​ ​മൂ​ന്ന്,​ ​നാ​ല് ​എ​ന്നീ​ ​സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ​നാ​ലു​ ​ദേ​ശ​ങ്ങ​ൾ​ ​വെ​ടി​ക്കെ​ട്ട് ​ന​ട​ത്തു​ക.