 
കയ്പമംഗലം: ഗവ. ഫിഷറിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും യാത്രഅയപ്പും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, കെ.വി ഷാജി, പി.എം. അഹമ്മദ്, ദേവിക ദാസൻ, ആർ.കെ. ബേബി, സുകന്യ ടീച്ചർ, സന്തോഷ് മാസ്റ്റർ, എം.ബി ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ പി.ആർ. സ്മിത, കെ.ആർ. ശ്രീരഥ, കെ.ബി. ബീന എന്നിവർ മറുപടി പ്രസംഗം നടത്തി.