മേലൂർ: കായിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന മേലൂർ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബഡ്ജറ്റ് പോളി പുളിക്കൻ അവതരിപ്പിച്ചു. 30,25,05,276 രൂപ വരവും 28,09,73, 700 രൂപ ചെലവും 2,15,31,576 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഉത്പ്പാദന മേഖലയ്ക്ക് 2.77 കോടി, സേവന മേഖലയ്ക്ക് 4 കോടി, പശ്ചാത്തല മേഖലയ്ക്ക് 2.43 കോടി രൂപ എന്നിങ്ങനെയാണ് ബഡ്ജറ്റിൽ നീക്കിവച്ചത്. കായിക മേഖലയുടെ അടിസ്ഥാന വികസനത്തിന് 1 കോടി രൂപ, കൃഷിക്കും ചെറുകിട വ്യവസായത്തിനും 3 കോടി, പാർപ്പിട പദ്ധതിക്ക് 1 കോടി രൂപയും വിവിധ മേഖലയിൽ മാറ്റിവച്ചു. പ്രസിഡന്റ് എം.എസ്. സുനിത അദ്ധ്യക്ഷയായി.