കൊടുങ്ങല്ലൂർ: വികസനത്തിൽ ലിംഗ സമത്വവും മാതൃകാപരമായ മുന്നേറ്റവും ലക്ഷ്യമിടുന്ന ജില്ലയിലെ തന്നെ ഏക ജെൻഡർ ബഡ്ജറ്റ് അവതരിപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് എറിയാട് പഞ്ചായത്ത്. പഞ്ചായത്തിന്റെ എല്ലാ പദ്ധതികളിലും ലിംഗ സമത്വം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നിർവഹണത്തിലുള്ള കൃത്യതയും വകുപ്പുകളുടെ സുതാര്യമായ ഇടപെടലുമാണ്

എറിയാട് പഞ്ചായത്തിനെ ജെൻഡർ ബഡ്ജറ്റ് അവതരിപ്പിക്കാൻ അ‌ർഹനാക്കിയത്. ഏപ്രിലിൽ കില നൽകുന്ന പ്രത്യേക മാ‌‌ർഗനിർദ്ദേശമനുസരിച്ചായിരിക്കും ഓരോ പദ്ധതിയിലേക്കും തുക വകയിരുത്തുക.

പ്രസിഡന്റ് കെ.പി. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രസീന റാഫി ബഡ്ജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സമ്മ ടീച്ചർ, പി.കെ. അസിം, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, നൗഷാദ് കറുകപ്പാടത്ത്, പി.കെ. മുഹമ്മദ്, സി.എ. നസീർ മാസ്റ്റർ, കൊച്ചുത്രേസ്യ തുടങ്ങിയവർ സംസാരിച്ചു.