കൊടകര: പാലേലി നാരായണൻ നമ്പൂതിരി രചിച്ച വ്രജമണ്ഡലം ഗ്രന്ഥത്തിന്റെ പുനപ്രകാശനം രാധേശ്യാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് ഉച്ചതിരിഞ്ഞ് 3ന് ഒമ്പതുങ്ങൾ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുരയിൽ നടക്കുന്ന ചടങ്ങിൽ വെണ്മണി കൃഷ്ണൻ നമ്പൂതിരി പുന പ്രകാശനം നിർവഹിക്കും. പെരുമ്പുള്ളി കേശവൻ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങും. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി അദ്ധ്യക്ഷനാവും. രാധേശ്യാം കൂട്ടായ്മ ചെയർമാൻ രാജീവ് പൊലിയേടത്ത്, കൺവീനർ പ്രസാദ് പൊലിയേടത്ത്, ജയൻ പൊലിയേടത്ത്, വിഷ്ണു പൊലിയേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.