ഒല്ലൂർ: പുരോഗമന കലാസാഹിത്യ സംഘം ഒല്ലൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ 125-ാം ജന്മദിനാഘോഷം ഇന്ന് വൈകീട്ട് 5 മണിക്ക് എടക്കുന്നിയിലെ വടക്കിനിയേടത്ത് മനയിൽ നടക്കും. 92 വർഷം മുമ്പ് അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് എന്ന വിഖ്യാത നാടകം വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചതും ഈ മനയിലായിരുന്നു. ഇന്ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. വിവിധ മേഖലകളിൽ അവാർഡ് നേടിയവരെ ആദരിക്കും.