തൃശൂർ: ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ പീസ് എസെ മത്സരത്തിൽ ശ്രേയ സോയിക്ക് ഗ്രാൻഡ് പ്രൈസ്. 200 ൽപ്പരം രാജ്യങ്ങളിലെ 11 നും 13 വയസിനും ഇടയിലുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഡിസ്ട്രിക് 318 ഡിയുടെ ഭാഗമായ ലയൺസ് ക്ലബ് ഒഫ് മണ്ണുത്തി അഗ്രിസിറ്റി, മണ്ണുത്തി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ വച്ച് നടത്തിയ മത്സരത്തിലൂടെയാണ് ഈ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രേയ ഗ്രാൻഡ് പ്രൈസിന് അർഹയാകുന്നത്. കണ്ണാറ എടയാൽ വീട്ടിൽ സോയ്-റീജ ദമ്പതികളുടെ മകളാണ് ശ്രേയ. പ്രശസ്തിപത്രവും 5000 ഡോളറുമാണ് സമ്മാനത്തുക. കാനഡയിലെ മോൺട്രിയാ ലിൽ ജൂൺ 26 ന് നടക്കുന്ന ഇന്റർനാഷണൽ കൺവെൻഷനിൽ വച്ച് സമ്മാനം ലഭിക്കും. അതോടൊപ്പം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്്‌ളവർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി പി.എം. ശുഭ്രത 23 പേരടങ്ങുന്ന ഗ്രൂപ്പിൽ 500 ഡോളർ കാഷ് പ്രൈസ് നേടി.
വാർത്താസമ്മേളനത്തിൽ ജോർജ് മൊറേലി, ബിജു എടക്കളത്തൂർ, പി.വി. സുരേന്ദ്രനാഥ്, ശ്രേയ സോയ് എന്നിവർ പങ്കെടുത്തു.