1

തൃശൂർ: ജില്ലാ പഞ്ചായത്തും ശാസ്ത്രസാഹിത്യ പരിഷത്തും വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യ കേരളം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന 'തുല്യരാണ് നമ്മൾ' കാമ്പയിനോട് അനുബന്ധിച്ച് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഇ - പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. ആർത്തവാരോഗ്യം സാമൂഹിക ഉത്തരവാദിത്വം എന്ന സന്ദേശം പൊതു ജനങ്ങളിലെത്തിക്കാനുള്ള ബോധവത്കരണ പരിപാടികളുടെ തുടർച്ചയാണിത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, വനിതാ ശിശു വികസന വകുപ്പ് ഓഫീസർ മീര, കുടുംബശ്രീ ജില്ലാ കോ - ഓർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗർ, തുല്യരാണ് നമ്മൾ ജനറൽ കൺവീനർ ജൂന എന്നിവർ പങ്കെടുത്തു.