 
കൊടുങ്ങല്ലൂർ: മ്യൂസിയം - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചേരമാൻ ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. മസ്ജിദിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മസ്ജിദിന്റെ പുരാതനവും പൈതൃകവും ഉൾകൊള്ളുന്ന ഭാഗങ്ങൾ അദേഹം വീക്ഷിച്ചു. ചേരമാൻ മസ്ജിദിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക പൈതൃക മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി മഹല്ല് കമ്മിറ്റിക്ക് ഉറപ്പ് നൽകി.
ചേരമാൻ മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൾ ഖയ്യും, മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലിം നദ്‌വി, ട്രഷറർ കെ.എ. അബ്ദുൾകരീം, ജോയിന്റ സെക്രട്ടറി പി.എസ്. മുഹമ്മദ് റഷീദ്, ഡോ. അബ്ദുൾ റഹ്മാൻ, ഇ.ബി. ഫൈസൽ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.