1

ചെറുതുരുത്തി പി.എൻ.എൻ.എം കോളേജിലെത്തിയ ജാപ്പനീസ് സംഘം ആയുർവേദ ക്ലാസിൽ സംസാരിക്കുന്നു.

ചെറുതുരുത്തി: ആയുർവേദ ചികിത്സയെയും ആയുർവേദ ശാസ്ത്രത്തെയുംകുറിച്ച് പഠനം നടത്തുന്നതിനായി ജാപ്പനീസ് സംഘം ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജിലെത്തി. ജപ്പാനിൽ ആയുർവേദ പഠനത്തിന് നേതൃത്വം നൽകുന്ന ക്യോ ക്യോ താജിത വർഷങ്ങളായി ഇന്ത്യൻ ആയുർവേദ ഉത്പ്പന്നങ്ങൾ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ നേതൃത്വം നൽ്കുന്ന അത്സുഷി ഉമേഹര എന്നീ സംഘങ്ങളാണ് കോളേജിൽ സന്ദർശനം നടത്തിയത്. 2020 മുതൽ ജപ്പാനീസ് സംഘങ്ങൾ ആയുർവേദത്തെക്കുറിച്ച് പഠിക്കാനും ചികിത്സയ്ക്കുമായി കോളേജിൽ എത്തുന്നുണ്ട്. വരുംവർഷങ്ങളിൽ കൂടുതൽപേർ ജപ്പാനിൽ നിന്നും കേരളത്തിലെത്തുമെന്ന് കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ടി.ശ്രീകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ജി.ജി. മാത്യു, ഡോ. രതീഷ്.പി, ഡോ. അർജുൻ.എം, ഡോ. അനുമാത്യു, ഡോ. സിതാര, ഡോ.ജിഷ ചന്ദ്രൻ, ഡോ. സരസ്വതി എന്നിവർ പങ്കെടുത്തു.