കൊടുങ്ങല്ലൂർ: പേയിളകിയ നായയുടെ കടിയേറ്റ് രോഗം പടരാതിരിക്കാൻ തെരുവുനായ്ക്കളെ നിർബന്ധിത ഷെൽട്ടിലാക്കണമെന്ന് ഐ.എം.എ നേതാക്കൾ നഗരസഭ അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ കൊടുങ്ങല്ലൂരിൽ പേയിളകിയ നായ 35 ഓളം മനുഷ്യരെ കടിച്ചു മുറിവേൽപ്പിക്കുകയും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കടിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളിൽ കുത്തിവയ്പ്പിലൂടെയല്ലാതെ രോഗപ്രതിരോധം സാദ്ധ്യമല്ല. മുറിവിന്റെ കാഠിന്യം അനുസരിച്ച് പത്ത് ദിവസം തുടങ്ങി ഒരു വർഷത്തിനുളളിൽ മുറിവേറ്റ് നായ്ക്കളിൽ രോഗം പ്രത്യക്ഷപ്പെടാം. രോഗലക്ഷണം തുടങ്ങിയാൽ രോഗമുള്ള മൃഗങ്ങളിൽ നിന്നും ഉമിനീരിലൂടെ രോഗം പകരും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐ.എം.എ നേതാക്കളായ പ്രസിഡന്റ് ഡോ. ഷെല്ലി, സെക്രട്ടറി അഭിലാഷ് എന്നിവർ മുൻസിപ്പൽ അധികാരികളെ ഓർമ്മപ്പെടുത്തി.