കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണി പ്രമാണിച്ച് പണിമുടക്കിൽ നിന്നും ജില്ലയെ ഒഴിവാക്കണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ കോഴിക്കല്ല് മൂടൽ ചടങ്ങ് 28-ാം തിയതിയാണ് നടക്കുക. പാലക്കാട് ജില്ലയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഈ ദിവസവും 29-ാം തിയതിയും ജില്ലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. എൽ.കെ. മനോജ്, ടി.ബി. സജീവൻ, കെ.ആർ. വിദ്യാസാഗർ, ടി.എസ്. സജീവൻ, രശ്മി ബാബു, അഡ്വ. ജിതിൻ ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു.