മാള: അന്നമനട വെണ്ണൂരിൽ കെ റെയിലിനെതിരെ ജനകീയ സമിതി രൂപീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലയ്ക്ക് വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നുറപ്പുള്ള കെ റെയിൽ സിൽവർ ലൈനിനെതിരെ മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു പോരാടും എന്ന് ജനകീയ ഭാരവാഹികളായ അഡ്വ.പോളി ആന്റണി, യു.എ.ജോർജ്ജ്, ബാബു വർഗീസ്, ആൽബിൻ ജോയ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . പ്രക്ഷോഭപരിപാടികളുടെ ആദ്യ പടിയായി മാർച്ച് 27 ഞായറാഴ്ച അഞ്ച് മുതൽ വെണ്ണൂർപാടം കനാൽ മുതൽ ആലത്തൂർ ജംഗ്ഷൻ വരെ പ്രതിഷേധ പ്രകടനം നടക്കും. വെണ്ണൂർ മേലഡൂർ പ്രദേശത്തെ സിൽവർ ലൈൻ ഇരകളും നാട്ടുകാരും പ്രകടനത്തിൽ പങ്കെടുക്കും.