കൊടുങ്ങല്ലൂർ ബൈപാസിലെ ഉണങ്ങിയ പുല്ലുകൾ ഭീഷണിയാകുന്നു
കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ വളർന്നു നിൽക്കുന്ന പുല്ലുകൾ യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. ബൈപാസിലെ ഡിവൈഡറുകളിലും സർവീസ് റോഡരികിലുമാണ് തഴച്ച് വളർന്ന പുല്ലുകൾ ഉണങ്ങി നിൽക്കുന്നത്.
മൂന്നര കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ വേനൽ ചൂട് ആരംഭിച്ചതോടെ ഇതിനകം ആറ് തവണ അങ്ങിങ്ങായി തീപിടിത്തമുണ്ടായി. ഫയർഫോഴ്‌സ് എത്തിയാണ് തീയണക്കുന്നത്.
വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ വാഹനങ്ങളുടെ കാഴ്ച മറക്കുന്ന സ്ഥിതിയുമുണ്ട്. ഇത് അപകടങ്ങൾക്കും കാരണമാകും. ഇരുചക്ര വാഹന യാത്രക്കാർക്കാണ് വളർന്നു നിൽക്കുന്ന കുറ്റിചെടികൾ ഭീഷണിയുണ്ടാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുറെയേറെ ഭാഗങ്ങളിൽ നിന്നും പുല്ലുകളും കുറ്റിചെടികളും വെട്ടിമാറ്റിയെങ്കിലും ഇപ്പോൾ എല്ലാം പഴയപടിയായി. ഇവിടങ്ങളിൽ ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതും പതിവാണ്. ബൈപാസിലൂടെ സഞ്ചരിക്കുന്നവർ വലിച്ചെറിയുന്ന നിഗരറ്റ് കുറ്റിയിൽ നിന്നാണ് തീപിടിത്തമുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന ഭക്തജനങ്ങളുടെ വാഹന പാർക്കിംഗ് ബൈപാസിലെ സർവീസ് റോഡിൽ നടത്താനാണ് അധികൃതരുടെ തീരുമാനം. അങ്ങിനെ വന്നാൽ ഉണങ്ങി നിൽക്കുന്ന പുല്ലുകളും കുറ്റിചെടികളും വാഹന സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് നാട്ടുകാർ പറയുന്നു.
വേനൽ കനക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടരാൻ സാദ്ധ്യതയേറെയാണ്. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ വലിയ അപകടത്തിന് തന്നെ ഇത് വഴിവച്ചേക്കാം.
ഫയർഫോഴ്‌സ് അധികൃതർ