വടക്കാഞ്ചേരി: ചെപ്പാറ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി ഒരു കോടി വകയിരുത്തി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. ചെപ്പാറയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കും. ഉത്പാദനം മുതൽ വിപണനം വരെ കർഷകരെ സഹായിക്കാനായി ശീതീകരണ സംവിധാനങ്ങളോടെ വിപണന കേന്ദ്രത്തിനായി 1.28 കോടി ബഡ്ജറ്റിൽ നീക്കിവച്ചു.

ജലസുരക്ഷയ്ക്കായി 14.85 കോടിയും വയോവിജ്ഞാന കേന്ദ്രം, അംഗൻവാടികൾക്ക് സ്വന്തം കെട്ടിടം, വയോജന ശിശു സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. വൈസ് പ്രസിഡന്റ് സി.വി. സുനിൽ കുമാറാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.വി. നഫീസ അദ്ധ്യക്ഷയായി.