വടക്കാഞ്ചേരി: ഉത്രാളിക്കാവിലെ ഊട്ടുപുര നവീകരണത്തിന് തുടക്കം. എങ്കക്കാട് വിഭാഗം രക്ഷാധികാരി മാരാത്ത് വിജയൻ ഊട്ടുപുര ധനസമാഹരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവപത്രിക പ്രകാശനം വി. അനിരുദ്ധൻ നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം ചീഫ് കോ- ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ, ദേവസ്വം ഓഫീസർ വി. മുരളീധരൻ, എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത് എന്നിവർ പങ്കെടുത്തു.