vela

ചേലക്കര: അന്തിമഹാകാളന്റെ തിരുമുമ്പിലുള്ള കൊയ്‌തൊഴിഞ്ഞ പാടത്തിലൂടെ മേളച്ചുവടുവെച്ച് ഈണത്തിലുള്ള കാളപ്പാട്ടും പാടി പൊയ്ക്കാളകളെയും കെട്ടു കാളകളേയുമേന്തിയുള്ള വേലകളെത്തിയപ്പോൾ കൊവിഡിൽ തളച്ചിട്ട ജനഹൃദയങ്ങളിലെ ആവേശവും ആനന്ദവും അണപൊട്ടി ഒഴുകി.
മണ്ണിലും വിണ്ണിലും ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കിയ വെടിക്കെട്ടും വേലപ്രേമികളുടെ മനം നിറച്ചു. വേലാഘോഷത്തിന്റെ ഭാഗമായി കാവിൽ പുലർച്ചെ മുതൽ ദർശനം നടത്താൻ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കനുഭവപ്പെട്ടു. വൻജനാവലിയാണ് അന്തിമഹാകാളന്റെ വിശാലമായ പാടത്ത് ഒഴുകിയെത്തിയത്.

തട്ടകദേശങ്ങളായ പങ്ങാരപ്പിള്ളി, തോന്നൂർക്കര, കുറുമല, ചേലക്കോട് ഉൾപ്പെടുന്ന വെങ്ങാനെല്ലൂർ ദേശവും, പുലാക്കോട് ഉൾപ്പെടുന്ന ചേലക്കര ദേശങ്ങളിലും വൻ ആഘോഷങ്ങളാണ് നടന്നത്. കാളപ്പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടി ചുമലിലേറ്റിയ പൊയ്ക്കാളകളുമായി തട്ടകദേശത്തിലെ ചെറുപ്പക്കാർ അന്തിമഹാകാളൻ കാവിലേക്കുള്ള പ്രയാണം കാണാൻ ആയിരങ്ങളാണ് റോഡരികിൽ തടിച്ചു കൂടിയത്. ദേശ വേലകൾക്ക് പുറമേ വിവിധ സാമുദായിക വേലകളും യുവജന കമ്മിറ്റി വേലകളും കാവുവട്ടത്തെത്തി.

ആഘോഷങ്ങൾക്ക് വാദ്യമേളങ്ങൾ, പ്രാചീന കലാരൂപങ്ങൾ എന്നിവ അകമ്പടിയായി. വേലയുടെ പ്രധാന ചടങ്ങായ കാളി ദാരിക പോർവിളിയും തുടർന്ന് പ്രതീകാത്മക ദാരികവധവും അരങ്ങേറി. വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ പ്രഗത്ഭരായ വാദ്യകലാകാരൻ അണിനിരന്ന മേളവും പഞ്ചവാദ്യവും നടന്നിരുന്നു. പാടത്ത് അണിനിരത്തിയ കാളകളെ ഇന്ന് പുലർച്ചെ ക്ഷേത്രമുറ്റത്ത് കയറ്റി കാളകളിയും നടത്തും.

വ​ൻ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് : ബ​സ് ​സ​മ​രം​ ​തു​ട​രു​ന്നു

തൃ​ശൂ​ർ​:​ ​തു​ട​ർ​ച്ച​യാ​യ​ ​സ്വ​കാ​ര്യ​ ​ബ​സ് ​സ​മ​ര​ത്തി​ൽ​ ​മൂ​ന്നാം​ ​ദി​ന​വും​ ​വ​ല​ഞ്ഞ് ​ജ​ന​ങ്ങ​ൾ.​ ​യാ​ത്രാ​ക്ലേ​ശം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​അ​ധി​ക​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്താ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് ​ജ​ന​ങ്ങ​ളെ​ ​ന​ട്ടം​തി​രി​ച്ചു.
മ​റ്റ് ​സ​ർ​വീ​സു​ക​ളാ​യി​രു​ന്നു​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ്ര​യം.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ഇ​വ​ർ​ ​അ​ധി​ക​നി​ര​ക്ക് ​ഈ​ടാ​ക്കി​യെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്നു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​ര​മ​ട​ക്ക​മു​ള്ള​വ​ർ​ ​സ്‌​കൂ​ളു​ക​ളി​ലെ​ത്താ​ൻ​ ​ഏ​റെ​ ​പാ​ടു​പെ​ട്ടു.​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​വെ​ള​ളി​യാ​ഴ്ച​യേ​ക്കാ​ൾ​ ​കു​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​റോ​ഡു​ക​ളി​ൽ​ ​കാ​റു​ക​ളും​ ​ബൈ​ക്കും​ ​നി​റ​ഞ്ഞ​തോ​ടെ​ ​വ​ൻ​ ​ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി.​ ​തൃ​ശൂ​ർ​ ​-​ ​കു​റ്റി​പ്പു​റം​ ​പാ​ത​യി​ൽ​ ​അ​മ​ല​ ​മു​ത​ൽ​ ​തൃ​ശൂ​ർ​ ​വ​രെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​നീ​ണ്ട​നി​ര​യാ​യി​രു​ന്നു.​ ​അ​മ​ല​യി​ൽ​ ​റോ​ഡ് ​പ​ണി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഒ​രു​ ​പാ​ത​യി​ലൂ​ടെ​യാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​മ​ന്ത്രി​വാ​ഹ​ന​വും​ ​ആം​ബു​ല​ൻ​സും​ ​അ​ട​ക്കം​ ​വ​ഴി​യി​ൽ​ ​കു​ടു​ങ്ങി.​ ​പൊ​ലീ​സു​കാ​ർ​ ​ഏ​റെ​നേ​രം​ ​പ​ണി​പ്പെ​ട്ടാ​ണ് ​ആം​ബു​ല​ൻ​സു​ക​ൾ​ ​ക​ട​ത്തി​വി​ട്ട​ത്.​ ​അ​തേ​സ​മ​യം,​ ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​ഇ​ഴ​യു​ക​യാ​ണെ​ന്ന​ ​പ​രാ​തി​യു​മു​ണ്ട്.