prekashanamപുല്ലൂറ്റ് ടി.ഡി.പി യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടനയുടെ ലോഗോ പ്രകാശനം കവി സച്ചിദാനന്ദൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടി.ഡി.പി യു.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മയുടെയും ആശാൻ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ സ്കൂൾ പൂർവ വിദ്യാർത്ഥിയും സാഹിത്യ അക്കാഡമി ചെയർമാനുമായ കവി സച്ചിദാനന്ദനെ സന്ദർശിച്ചു. നേരത്തെ അദ്ദേഹം സ്‌കൂൾ സന്ദർശിച്ചതിന്റെ ഓർമചിത്രങ്ങൾ സംഘം ഉപഹാരമായി സമർപ്പിച്ചു. വിദ്യാലയം രൂപീകരിച്ച പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടനയായ ഒ.എസ്.എസ്.എയുടെ പ്രഥമ അംഗമായി സച്ചിദാനന്ദനെ ചേർത്തു. പൂർവ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മയുടെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഘടന പ്രസിഡന്റ് വി.എൻ. സജീവൻ, ജനറൽ സെക്രട്ടറി കെ.കെ. ശ്രീതാജ്, സ്‌കൂൾ മാനേജർ സി.കെ. രാമനാഥൻ, ടി.എ. നൗഷാദ്, വി. കരുണാകരൻ, രവി പണിക്കശ്ശേരി, രമ ശ്രീതാജ്, ലളിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.