ചാലക്കുടി: മേലൂർ ക്ഷീരോത്പാദക സഹകരണ സംഘം തയ്യാറാക്കിയ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുമെന്ന് സംഘാടക സമിതി പ്രവർത്തകർ അറിയിച്ചു. വൈകീട്ട് മൂന്നിന് സംഘം പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. ക്ഷീര വികസ വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്‌കുമാർ പദ്ധതി വിശദീകരിക്കും.
സംഘത്തിലെ സ്ഥാപക അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ആദരിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത തടങ്ങിയർ പ്രസംഗിക്കും. തുടർന്ന് കാവ്യസന്ധ്യയും കലാപരിപാടികളും നടക്കും. ക്ഷീര സഹകരണ സംഘങ്ങൾക്കുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മൂലധന ചെലവ് നൽകൽ പദ്ധതി പ്രകാരം 6.5 ലക്ഷം രൂപയാണ് മേലൂർ സംഘത്തിന് ലഭ്യമായത്. ഇതിൽ 75 ശതമാനം സബ്‌സിഡി നൽകും. 10 കിലോ വാട്ട്‌സിന്റെയാണ് സോളാർ പാനൽ.
പ്രസിഡന്റ് വി.ഡി. തോമസ്,സി.പി.ഐ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, ചാലക്കുടി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി.എഫ്. സെബിൻ, വി.പി. വിഷ്ണു നമ്പൂതിരിപ്പാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.