തളിക്കുളം: പതിനൊന്നാം വാർഡ് സൗഹൃദ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ. സൈനുദ്ദീൻ, ധർമരാജൻ ടി.കെ, ലത്തീഫ് സ്രാങ്കില്ലത്ത് എന്നിവർ സംസാരിച്ചു. റോഡിലെ 150 മീറ്റർ ടൈൽ വിരിക്കൽ 5.10 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.