cinema

തൃശൂർ: കേവലം സിനിമാപ്രദർശനങ്ങൾക്കപ്പുറം സിനിമ കലാകാരന്മാരുടെ സർഗാത്മക കൂട്ടായ്മയാണ് ചലച്ചിത്രോത്സവങ്ങളെ സമ്പന്നമാക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ സംസ്ഥാന സർക്കാർ അംഗീകരിക്കുന്നതിന് വേണ്ട നടപടികൾ നടക്കുന്നുണ്ടെന്നും അടുത്ത തവണത്തെ ചലച്ചിത്രമേളയിലൂടെ അത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വിജയ് മൂലെയ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അമൃത് ഗാൻ ഗറിന് സമ്മാനിച്ചു. ഫെസ്റ്റിവൽ ബുക്ക് പ്രിയനന്ദൻ പ്രകാശനം ചെയ്തു. ടി.വി.ചന്ദ്രൻ മുഖ്യാതിഥിയായി. ഫെസ്റ്റിവൽ ഡയറക്ടർ പ്രേമേന്ദ്ര മജുംദാർ, പി.ബാലചന്ദ്രൻ എം.എൽ.എ, കെ.ജി.മോഹൻകുമാർ , ടി.കൃഷ്ണനുണ്ണി, പ്രകാശ് ശ്രീധർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ, എ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.അഭിജിത്തിന്റെ അന്തരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ രണ്ടാം ദിവസം പ്രേക്ഷകരുടെ കൈയടി നേടി. ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തിൽ ആദ്യമായി നായികയാകുന്ന സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനമാണ് നടന്നത്. എ്ര്രയ് ഡൗൺ തൂഫാൻ മെയിൽ (ഹിന്ദി), ദ റോഡ് ടു കുത്രിയാർ (തമിഴ്), പാരലൽ മദേഴ്‌സ് (സ്പാനിഷ്), ചുരുളി (മലയാളം) എന്നീ സിനിമകളും പ്രദർശിപ്പിച്ചു.

തേ​ക്കി​ൻ​കാ​ട് ​ഫെ​സ്റ്റി​ന് ​തു​ട​ക്കം

തൃ​ശൂ​ർ​ ​:​ ​വി​ഭാ​ഗീ​യ​ത​യ്ക്ക് ​അ​പ്പു​റം​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​വേ​ദി​ക​ൾ​ ​ഒ​രു​ക്കു​ന്ന​ ​മാ​ന​വി​ക​ത​യാ​ണ് ​ക​ലാ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു.​ ​ആ​സാ​ദി​ ​കാ​ ​അ​മൃ​ത് ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സാം​സ്‌​കാ​രി​ക​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ഏ​കോ​പി​പ്പി​ച്ച് ​സാം​സ്‌​കാ​രി​ക​ ​ഉ​ന്ന​ത​ ​സ​മി​തി​ ​സം​ഘ​ടി​പ്പി​ച്ച​ ​തേ​ക്കി​ൻ​കാ​ട് ​ഫെ​സ്റ്റി​വ​ൽ​ ​കാ​ൻ​വാ​സി​ൽ​ ​ചി​ത്രം​ ​വ​ര​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
മ​ന​സു​ക​ളു​ടെ​ ​ഇ​ഴ​യ​ടു​പ്പം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​വേ​ദി​ക​ൾ​ ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​പ​ര​സ്പ​രം​ ​ഉ​ൾ​ക്കൊ​ള്ള​ലി​ന്റെ​യും​ ​സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും​ ​വേ​ദി​ക​ളി​ലൂ​ടെ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​വ​രു​ടെ​ ​സ​ർ​ഗ്ഗ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ ​അ​നു​ ​പാ​പ്പ​ച്ച​ൻ​ ​കെ.​പി.​എ.​സി​ ​ല​ളി​ത​ ​അ​നു​സ്മ​ര​ണം​ ​ന​ട​ത്തി.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ ​ന​ന്ദ​കു​മാ​ർ,​ ​ല​ളി​ത​ ​ക​ലാ​ ​അ​ക്കാ​ഡ​മി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എ.​ബി.​എ​ൻ​ ​ജോ​സ​ഫ്,​ ​ഡോ.​പ്ര​ഭാ​ക​ര​ൻ​ ​പ​ഴ​ശ്ശി,​ ​ല​ളി​ത​ ​ക​ലാ​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​ ​കേ​ര​ള​വും​ ​വി​ക​സ​ന​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ടി.​ശ​ശി​ധ​ര​ൻ,​ ​ജോ​ണി​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​ർ​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പ്ര​സി​ഡ​ന്റ് ​കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​വൈ​കീ​ട്ട് ​അ​ഞ്ചി​ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും