ചേർപ്പ്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷിക സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എം.കെ. അബ്ദുൾകലാം അദ്ധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ആറാട്ടുപുഴ പൂരം ദേവമേള പുരസ്‌കാരം ലഭിച്ച സംഘടനാ സംസ്ഥാന കൗൺസിലർ പി. രാമൻകുട്ടി മേനോൻ, ശരീരസൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മോഹൻകുമാർ എന്നിവരെ ജില്ലാ കമ്മിറ്റി അഗം എൻ.കെ. സഹദേവൻ മാസ്റ്റർ ആദരിച്ചു. രാമചന്ദ്രൻ മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ, ഔസപ്പ് കോടന്നൂർ, ജോസ് കോട്ടപ്പറമ്പിൽ, വി.എൻ. വിജയ, മേഴ്‌സി പോൾ എന്നിവർ പ്രസംഗിച്ചു.