കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി അന്നദാനയജ്ഞ സമിതി നടത്തുന്ന അന്നദാന മഹായജ്ഞത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 1 മുതൽ 3 വരെ തെക്കെ മൈതാനിയിൽ സജ്ജമാക്കുന്ന വിശാലമായ പന്തലിൽ മുൻവർഷങ്ങളിലെ പോലെ അന്നദാനവും സേവന പ്രവർത്തനങ്ങളും നടക്കും. ഒരുക്കങ്ങളുടെ ഭാഗമായി സേവാഭാരതി പ്രവർത്തകർ തെക്കെ മൈതാനം ശുചീകരിച്ചു. അന്നദാനത്തിന് ഭക്ഷണം തയ്യാറാക്കാൻ അടുപ്പുകൾ സജ്ജമാക്കുകയും വിറക് സംഭരിക്കലും ആരംഭിച്ചു. പന്തലിന്റെ കാൽ നാട്ടുകർമം തിങ്കളാഴ്ച രാവിലെ 9ന് നടക്കും. 31ന് രാവിലെ 9ന് അന്നദാന പന്തലിൽ കലവറ നിറക്കും. ഏപ്രിൽ 1ന് രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അന്നദാന യജ്ഞം ഉദ്ഘാടനം ചെയ്യും. ഭരണി മഹോത്സവത്തിനെത്തുന്ന രണ്ടു ലക്ഷത്തിൽപരം ഭക്തർക്ക് മൂന്നു ദിവസങ്ങളിലായി അന്നദാനം നടത്തും.