foto

മാന്ദാമംഗലം: ഓരോ ആസ്ഥാന മന്ദിരങ്ങളും പാർട്ടിയുടെ കരുത്തും ശക്തിയും ജനങ്ങൾക്കിടയിലെ സ്വാധീനവും വർദ്ധിപ്പിക്കാൻ ഉതകുന്നതാണെന്ന് മന്ത്രി കെ. രാജൻ. മാന്ദാമംഗലത്ത് സി.പി.ഐ പുത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി പ്രസാദ് പറേരി, മുതിർന്ന നേതാവ് പി.എൻ. വാസു, കനിഷ്‌കൻ വല്ലൂർ, കെ.ജെ. ആൻഡ്രൂസ്, എൻ.കെ. സനൽകുമാർ എന്നിവർ സംസാരിച്ചു.

എ.ഐ.ടി.യു.സി നേതാവായിരുന്ന കെ.വി. ദിനേശന്റെ സ്മാരക മന്ദിരമായാമാണ് ഓഫീസ് നാമകരണം ചെയ്യുക. ഇരുനില കെട്ടിടമായി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കും.