വെള്ളാങ്ങല്ലൂർ: ജാതി മത ചിന്തകൾക്കും സാമൂഹിക ജീർണതകൾക്കുമെതിരെ നവകേരളം സൃഷ്ടിക്കുന്നതിന് കെ.പി.എം.എസിന്റെ സംഭാവന നിസ്തുലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച സുവർണ ഗാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലാഭവൻ മണികണ്ഠൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, കെ.പി.എം.എസ് സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ, അരിപ്പാലം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ കെ.കെ. ബിനു, യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ബാബു തൈവളപ്പിൽ, സരോജനി കുമാരൻ, ഷാലി വഴിനടക്കൽ, ബിനോജ് തെക്കേമറ്റത്തിൽ എന്നിവർ സംസാരിച്ചു.