unit-sammelanam
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കയ്പമംഗലം യൂണിറ്റ് വാർഷിക സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കയ്പമംഗലം യൂണിറ്റ് 30-ാം വാർഷിക സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി. സുധാംശു മാസ്റ്റർ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് പി.സി. രാമനാഥൻ മാസ്റ്റർ, സെക്രട്ടറി ചന്ദ്രിക ടീച്ചർ, കെ.യു. സുബ്രഹ്മണ്യൻ മാസ്റ്റർ, വി.കെ. അശോകൻ മാസ്റ്റർ, എ. പവിഴം ടീച്ചർ, കെ.വി. ദേവസി മാസ്റ്റർ, പി. മണിയൻ, കെ.കെ. രാമകൃഷ്ണൻ, കെ.എ. തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു.