തൃശൂർ: ഫെർട്ടിലൈസർ ആൻഡ് പെസ്റ്റിസൈഡ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ശ്രീജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മഞ്ഞളി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.മത്തായി, ട്രഷറർ ജീമോൻ പോൾ, സെക്രട്ടറി സുബി ഭാസ്‌കർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.സ്മിതേഷ് സ്വാഗതവും സാജു ചാപ്പാറ നന്ദിയും പറഞ്ഞു.