ulkadanamലിവർ ഫൗണ്ടേഷൻ ഒഫ് കേരള ജില്ലാ കുടുംബസംഗമവും കരൾ ദാതാക്കളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കരൾ മാറ്റിവച്ചവരുടെയും കരൾ ദാതാക്കളുടെയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഒഫ് കേരള (ലിഫോക്ക്) ജില്ലാ കുടുംബസംഗമവും കരൾ ദാതാക്കളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലിഫോക്ക് ജില്ലാ പ്രസിഡന്റ് കെ.ജി. സുവർണൻ അദ്ധ്യക്ഷനായി. കരൾ ദാതാക്കളെ കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ ആദരിച്ചു. സംസ്ഥാന ചെയർമാൻ മാത്യു ഫിലിപ്പ്, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ബാബു കുരുവിള, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, കോ- ഓർഡിനേറ്റർ മോഹനചന്ദ്രൻ, ജിതേഷ് കെ.ആർ എന്നിവർ സംസാരിച്ചു. ലിഫോക്ക് ജില്ലാ ഭാരവാഹികളായി ദിലീപ് ഖാദി (പ്രസിഡന്റ്), പി.കെ. രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), ജിതേഷ് കെ.ആർ (സെക്രട്ടറി), ജോബി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി), ആസാദ് അയ്യാരിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.