nattika-ser-co-bank
നാട്ടിക സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം ചെയ്യുന്ന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: നാട്ടിക സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധിയുടെ വിതരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു. മരണപ്പെട്ട വായ്പക്കാരുടെ സഹായത്തിനായിട്ടുള്ള റിസ്‌ക്ക് ഫണ്ടിന്റെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനും നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് കെ.കെ. ധർമ്മപാലൻ മാസ്റ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.ബി. ഷൺമുഖൻ, കെ.ആർ. ദാസൻ, യു.കെ. ഗോപാലൻ, എ.എം. ദിൽഷാദ്, എം.കെ. ശശീധരൻ, എം.ജി. ശ്രീവൽസൻ, കെ.കെ. പ്രഭാകരൻ, പി.ടി. വിൻസെന്റ്, രമ്യ ഷജിൽ, ജീജ ഉണ്ണിക്കൃഷ്ണൻ, സിന്ധു പ്രസാദ്, സെക്രട്ടറി ടി.ഡി. സുമി എന്നിവർ സംസാരിച്ചു. അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം 12 പേർക്ക് 2.75 ലക്ഷം രൂപയും, റിസ്‌ക്ക് ഫണ്ട് പദ്ധതിയിൽ നാല് പേർക്കായി അഞ്ച് ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. ബാങ്കിലെ എല്ലാ അംഗങ്ങൾക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ എർപ്പെടുത്തിയാതായി ബാങ്ക് പ്രസിഡന്റ് കെ.കെ. ധർമ്മപാലൻ മാസ്റ്റർ പറഞ്ഞു.