ചാലക്കുടി: മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന 42-ാം സംസ്ഥാന സീനിയർ കരാത്തെ ചാമ്പ്യൻഷിപ്പിൽ 48 പോയിന്റുകളോടെ പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 46 പോയിന്റ് നേടിയ ആതിഥേയരായ തൃശൂർ ജില്ലാ ടീമാണ് രണ്ടാം സ്ഥാനക്കാർ. തിരുവനന്തപുരം 32 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തെത്തി.
ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ചാമ്പ്യഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നീൽ മോസസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയായി. കരാത്തെ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ തുടങ്ങിയവർ സംസാരിച്ചു.