medic

തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിൽ ആർ.എസ്.ബി.വൈ ഫണ്ട് പ്രയോജനപ്പെടുത്തി 1.5 ടെസ്ല ശേഷിയുള്ള ആധുനിക എം.ആർ.ഐ സ്‌കാനിംഗ് മെഷീൻ വാങ്ങാനായി 6.9 കോടി രൂപയുടെ അനുമതി. നിലവിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനും ചെസ്റ്റ് ഹോസ്പിറ്റലിനും സ്വന്തമായി സ്‌കാനിംഗ് മെഷീനില്ല. എച്ച്.എൽ.എൽ നിയന്ത്രണത്തിലുള്ള സ്‌കാനിംഗ് മെഷീനാണ് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നത്.
ഇതിന്റെ ഉയർന്ന നിരക്കും സാങ്കേതിക പ്രശ്‌നങ്ങളും മൂലം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഹോസ്പിറ്റലിന്റെ തന്നെ അധീനതയിൽ എം.ആർ.ഐ സ്‌കാനിംഗ് മെഷീൻ വേണമെന്നുള്ളത് ദീർഘനാളത്തെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ച് 2021 ആഗസ്റ്റ് 5ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ ഹോസ്പിറ്റലിന് സ്വന്തമായി എം.ആർ.ഐ സ്‌കാനിംഗ് മെഷീൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എച്ച്.ഡി.എസ് യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ആർ.എസ്.ബി.വൈ ഫണ്ടുപയോഗിച്ച് എം.ആർ.ഐ സ്‌കാനിംഗ് മെഷീൻ വാങ്ങാൻ അനുമതിക്കായി സർക്കാരിലേക്ക് അയക്കാനും എം.എൽ.എയുടെ നിർദ്ദേശ പ്രകാരം തീരുമാനമെടുത്തു.