ഗുരുവായൂർ: പൊതുപണിമുടക്ക് ദിനത്തിലും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വൻ തിരക്ക്. ഇന്നലെ 14 വിവാഹങ്ങളും 227 ചോറൂണും നടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് ഭക്തർക്ക് അനുഗ്രഹമായി. 6,500 ഭക്തർ പ്രസാദ ഊട്ടിനെത്തി.