 
ദേശീയ മനുഷ്യാവകാശ സമിതിയുടെ 24-ാം സംസ്ഥാന സമ്മേളനം ദേശീയ ചെയർമാൻ പ്രൊഫ. പുന്നയ്ക്കൽ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: മതേതരത്വ സംരക്ഷണം ഉറപ്പാക്കുന്നതിന് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ പ്രൊഫ. പുന്നയ്ക്കൽ നാരായണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശങ്ങൾ എന്താണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും എല്ലാ നിയമങ്ങൾക്കും ഉപരിയാണ് മനുഷ്യാവകാശ നിയമമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് ചെയർമാൻ കെ.എ. ഗോവിന്ദൻ, കുറ്റിപ്പുഴ രവി, നിയുക്ത ജനറൽ സെക്രട്ടറി ജോൺസൺ കുന്നംപിള്ളി തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ ജോ. സെക്രട്ടറി ജോർജ് തോമാസ് മനുഷ്യാവകാശ നിയമ വ്യവസ്ഥകളും സർക്കാർ നടപടികളും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി.വി. രാമൻ, ഡോ.എ.കെ. ശിവദാസൻ, സി.കെ. ജോൺസൺ, വി.കെ. ശ്രീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാഷണൽ ജനറൽ സെക്രട്ടറി കെ.നന്ദകുമാർ അംഗത്വ വിതരണം നടത്തി. സംസ്ഥാന ഭാരവാഹികളായി അഡ്വ.ദിലീപ് ചെറിയനാട് (പ്രസിഡന്റ് ), ശ്രീദേവി അമ്പലപുരം, പി.വി. രാമൻ (വൈസ് പ്രസിഡന്റ്), ജോൺസൺ കുന്നംപിള്ളി (ജന.സെക്രട്ടറി), ഡോ.എ.കെ. ശിവദാസൻ, ഉഷ രാമചന്ദ്രൻ (ജോ. സെക്രട്ടറിമാർ), ടി.എൻ. നമ്പീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.