സംയുക്ത ട്രേഡ് യൂണിയനുകളുടെ നിയോജക മണ്ഡലം സമരകേന്ദ്രം കൊരട്ടിയിൽ എൽ.ജെ.ഡി ജില്ലാ പ്രസിനന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു.
കൊരട്ടി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളായ സർവകലാശാലകളും ബി.ജെ.പി കോർപ്പറേറ്ററുകൾ കൈയ്യടക്കുകയാണെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റും എച്ച്.എം.എസ്.നേതാവുമായ യൂജിൻ മോറേലി പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയനുകൾ പൊതുപണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച സമര കേന്ദ്രങ്ങളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം കൊരട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് കെ.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു, ടി.വി. രാമകൃഷ്ണൻ, ഷിബു വർഗീസ്, ജോർജ് വി. ഐനിക്കൽ, മനോജ് ജോസഫ്, എം.ജെ.ബെന്നി, അഡ്വക്കേറ്റ് കെ. എ. ജോജി, ജോസ് ആറ്റുപുറം, സി.ഡി. പോൾസൺ, എം.കെ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.