aratt
പഴയന്നൂർ ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങ്.

പഴയന്നൂർ: പഴയന്നൂർ അന്നപൂർണേശ്വരി ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് പള്ളിപ്പുറത്തപ്പനും അന്നപൂർണേശ്വരിയും ആറാട്ടുകുളത്തിൽ നീരാടി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ കിഴക്കേച്ചിറയിൽ ദേവീദേവന്മാർ മഞ്ഞളിൽ നീരാടി ആറാട്ട് കുളിച്ചു. തുടർന്ന് ഭക്തർ ആറാട്ട് കുളത്തിൽ ചാടി ആറാട്ട് കുളിച്ചു. ദേവീ ദേവന്മാരും ഭക്തരും നാലമ്പലത്തിനകത്ത് 21 പ്രദിക്ഷണം നടത്തി നടക്കൽ പറ സമർപ്പിച്ചു. ആറാട്ട് ദിനത്തിൽ ഭക്തർ ദേഹത്ത് മഞ്ഞൾ തേക്കുന്നതും പുരുഷന്മാർ കണ്ണെഴുതുന്നതും ആറാട്ട് ദിനത്തിലെ പ്രത്യേകതയാണ്. ഞായറാഴ്ച രാത്രി പള്ളിപ്പുറത്തപ്പനും ഭഗവതിയും ആനപ്പുറത്ത് ക്ഷേത്രത്തിന് പുറത്തേക്കെഴുന്നള്ളി പ്രതീകാത്മകമായി പന്നിയെ വേട്ടയാടി മേളവും പഞ്ചവാദ്യത്തിനും ശേഷം തിരിച്ച് ക്ഷേത്രത്തിലേക്കെഴുന്നള്ളുന്ന ചടങ്ങിനും നൂറുകണക്കിന് ഭക്തർ സാക്ഷ്യം വഹിച്ചു. ക്ഷേത്രം തന്ത്രി പി.കെ.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആറാട്ട് ചടങ്ങുകൾ നടന്നത്. ആറാട്ടുത്സവത്തിന്റെ ഭാഗമായി മായന്നൂർ രാജുവിന്റെ പ്രമാണത്തിൽ വാദ്യമേളവും അരങ്ങേറി