
തൃശൂർ: തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ ജീവനക്കാർ രഹസ്യമായി ജോലി ചെയ്തു. സംഭവമറിഞ്ഞ് ചാനൽ സംഘം സ്ഥലത്തെത്തിയതോടെ പൊലീസ് ഇടപെട്ടു. സി.പി.എം നേതാക്കളാണ് ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടർ തുറക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതേസമയം, ബാങ്കിന്റെ കമ്പ്യൂട്ടർ സെർവർ തകരാർ പരിഹരിക്കാനുള്ള നടപടിക്രമം മാത്രമാണ് നടന്നതെന്നും ബാങ്ക് പ്രവർത്തിക്കുന്നില്ലെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു. ബി.ജെ.പി പ്രവർത്തകർ ബാങ്കിന് മുമ്പിൽ പ്രതിഷേധിച്ചു. പണിമുടക്കിന് ആഹ്വാനം ചെയ്ത സി.പി.എം നേതാക്കൾ സ്വന്തം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ബി.ജെ.പി ആരോപിച്ചു.