കൊടുങ്ങല്ലൂർ: മേത്തല ശ്രീ നാരായണ സമാജം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ ഉമേഷ് ചള്ളിയിലിനെ യൂണിയൻ കൗൺസിൽ, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദം നൽകും. യൂണിയൻ ഹാളിൽ ഇന്ന് രാവിലെ 10.30ന് നടക്കുന്ന മൈക്രോ ഫിനാൻസ് വായ്പാ വിതരണച്ചടങ്ങിലാണ് അനുമോദനം നൽകുന്നത്.
വായ്പ എടുക്കുന്ന യൂണിറ്റ് അംഗങ്ങളും യൂണിയൻ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളും പ്രധാന പ്രവർത്തകരും പങ്കെടുക്കും. ധനലക്ഷ്മി ബാങ്ക് എടവിലങ്ങ് ബ്രാഞ്ച് രണ്ടു കോടി രൂപയാണ് മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് നൽകുന്നത്. ബാങ്ക് പ്രതിനിധികൾ വായ്പാത്തുക യൂണിറ്റുകൾക്ക് കൈമാറും. ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ആ മുഖപ്രസംഗം നടത്തി. ഡയറക്ടർ ബോർഡ് അംഗം കെ.ഡി. വിക്രമാദിത്യൻ, കൗൺസിലർമാരായ കെ.ജി. ഉണ്ണിക്കൃഷ്ണൻ, പി.വി. കുട്ടൻ, എൻ.വൈ. അരുൺ, എം.കെ. തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.