samarpanam
കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. കുഞ്ഞുണ്ണി രാജയ്ക്ക് കാഴ്ചക്കുല സമർപ്പിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ പട്ടാര്യ സമുദായം മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായി ചടങ്ങുകൾ നിറവേറ്റാൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ. കുഞ്ഞുണ്ണിരാജയ്ക്ക് കാഴ്ചക്കുല സമർപ്പിച്ച് അനുമതി വാങ്ങി. സമുദായം സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണൻ, അരവിന്ദ് രവി, കൗൺസിലർ പരമേശ്വരൻ കുട്ടി, ശിവ ശങ്കരൻ, നന്ദൻ എന്നിവർ പങ്കെടുത്തു.