ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ നൂറാം ജന്മദിനാഘോഷത്തിന് എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾ എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡേവീസ് താക്കോൽക്കാരൻ, എ.എൽ. കൊച്ചപ്പൻ, ജോഷി മംഗലാശ്ശേരി, കൊച്ചുപോളി കുറ്റിയാക്കൂ, ജിജു കരിപ്പായി, പി.കെ.കുട്ടൻ എന്നിവർ പ്രസംഗിച്ചു.