news

കുന്നംകുളത്ത് പെട്രോൾ പമ്പിന് പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ.

കുന്നംകുളം: ഗുരുവായൂർ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം തുറന്ന് പ്രവർത്തിച്ച ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് അടപ്പിക്കാൻ സമരാനുകൂലികൾ ശ്രമിച്ചു. നഗരത്തിൽ തുറന്നിട്ടുള്ള ഏക പെട്രോൾ പമ്പ് ആയതിനാൽ രാവിലെ മുതൽ തന്നെ വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് സമരാനുകൂലികൾ പമ്പ് അടയ്ക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്. പമ്പ് അടയ്ക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ വാക്കേറ്റം ഉണ്ടായി. തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പെട്രോൾ പമ്പിൽ പൊലീസ് കാവലും ഏർപ്പെടുത്തി.