 
കയ്പമംഗലം: വലപ്പാട് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന കെ.എസ്.ടി.എ അംഗങ്ങൾക്കും ജില്ലാ സംസ്ഥാന നേതാക്കൾക്കും യാത്രഅയപ്പ് നൽകി. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.എം. കരീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എൻ.കെ. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സി.കെ. ബേബി ഉപഹാര സമർപ്പണം നടത്തി. ഉപജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.വി. വിനോദ്, കെ.എസ്. സുദിൻ, വൈസ് പ്രസിഡന്റുമാരായ എം.ഡി. ദിനകരൻ, എ.ഡി. സുദർശിനി, ജില്ലാ കമ്മിറ്റി അംഗം സി.പി. ഷീജ എന്നിവർ വിരമിക്കുന്നവരെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.എൻ. അജയകുമാർ, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബിനോയ് ടി. മോഹൻ, പി.ബി. സജീവ്, സംസ്ഥാന നേതാവ് ജയിംസ് പി. പോൾ, ജില്ലാ നേതാക്കളായ എ.കെ. സലിം കുമാർ, പി.ഐ. യൂസഫ്, ഷീല തേക്കേത്തലയ്ക്കൽ, കെ.കെ. തുളസി, വലപ്പാട് എ.ഇ.ഒ കെ.ബി. ബീന, ഉപജില്ലാ സെക്രട്ടറി ടി.വി. ചിത്രകുമാർ, സബ് ജില്ലാ കമ്മിറ്റി അംഗം കെ.എസ്. കിരൺ എന്നിവർ സംസാരിച്ചു. തുടർന്ന് അദ്ധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി.