1

ലയൺസ് ക്ലബ് സംഘടിപ്പിച്ച സമൂഹ വിവാഹ സത്ക്കാര ചടങ്ങിൽ നിന്ന്.

വടക്കാഞ്ചേരി: ലയൺസ് ക്ലബ് സംഘടിപ്പിച്ച ആദ്യ സമൂഹ വിവാഹത്തിന്റെ വിരുന്നു സത്ക്കാരം വടക്കാഞ്ചേരി ലയൺസ് ക്ലബ് ഹാളിൽ വച്ച് നടന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് തരകൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. കെ.എ. ശ്രീനിവാസൻ, സി.എ. ശങ്കരൻകുട്ടി, പി.എൻ. ഗോകുലൻ, ഹരീഷ് മേനോൻ, എ.വി. ജോൺ എന്നിവർ പങ്കെടുത്തു.