poduogam-udgadanamn
ആമ്പല്ലൂരിൽ നടന്ന പൊതുയോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: മേഖലയിൽ ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിവസവും നിരത്തുകൾ വിജനം. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടാക്‌സി, ഓട്ടോ, ലോറികൾ തുടങ്ങിയവ നിരത്തിൽ ഇറങ്ങിയില്ല. കടകമ്പോളങ്ങളും ഓഫീസുകളും അടഞ്ഞു കിടന്നു. കോടാലിയിലെ എസ്.ബി.ഐ ശാഖ രാവിലെ തുറന്നെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പൂട്ടി. പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യുണിയൻ നേതൃത്വത്തിൽ പൊതയോഗങ്ങൾ ചേർന്നു. കോടാലിയിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. എം.എം. ചന്ദ്രൻ അദ്ധ്യക്ഷനായി.
നന്തിക്കരയിൽ ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. എം.കെ. അശോകൻ അദ്ധ്യക്ഷനായി. പുതുക്കാട് സെന്ററിൽ സോമൻ മൂത്രത്തിക്കര ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രൻ അദ്ധ്യക്ഷനായി. ആമ്പല്ലൂരിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ആന്റണി അദ്ധ്യക്ഷനായി.
വരന്തരപ്പിള്ളിയിൽ കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് എം.വി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ആഭരണ തൊഴിലാളി യുണിയൻ ജില്ലാ സെക്രട്ടറി കെ.ബി. സുകുമാരൻ അദ്ധ്യക്ഷനായി. കൊടകരയിൽ കെ.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. എം.കെ. മോഹനൻ അദ്ധ്യക്ഷനായി.