kv
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് വാർഷിക സമ്മേളനം സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്യുന്നു.

ചേർപ്പ്: ചന്തയുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഉടൻ നവീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് വാർഷിക പൊതുയോഗം. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. ജോസ് അദ്ധ്യക്ഷനായി.

വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ജില്ലാ സെക്രട്ടറി കെ.കെ. ഭാഗ്യനാഥൻ സമ്മാനങ്ങൾ നൽകി. ജോൺസൺ ചിറമ്മൽ, വി.എ. വർഗീസ്, സുരേഷ് ബാബു,​ ഉഷ വത്സൻ, മനോജ് ആലപ്പാടൻ, ഭൂഷൺ ബാബു എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.കെ. ഭാഗ്യനാഥൻ (പ്രസിഡന്റ്), ജോൺസൺ ചിറമ്മൽ (ജനjൽ സെക്രട്ടറി), ബെന്നി തോമസ് (ട്രഷറർ), വി.എ. വർഗീസ്, എ.ജെ. ലെനിൻ (വൈസ് പ്രസിഡന്റുമാർ)​, എ.കെ. ബഷീർ, ടി.ഡി. റാഫി (ജോയിന്റ് സെക്രട്ടറിമാർ)​.