kannan-
കേരള ബാങ്ക് റീജിയണൽ ഓഫീസിലെ മുഴുവൻ ജീവനക്കാരും നേത്രദാനം ചെയ്യുന്നതിൻ്റെ സമ്മതപത്രം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ മെഡിക്കൽ കോളേജ് ഐ ബാങ്ക് കൗൺസിലർ വിജി ശങ്കറിന് കൈമാറുന്നു

തൃശൂർ: കേരള ബാങ്ക് റീജ്യണൽ ഓഫീസിലെ മുഴുവൻ ജീവനക്കാരും നേത്രദാനം ചെയ്യുന്നതിന്റെ സമ്മതപത്രം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ മെഡിക്കൽ കോളേജ് ഐ ബാങ്ക് കൗൺസിലർ വിജി ശങ്കറിന് കൈമാറി. കേരള ബാങ്ക് ജനറൽ മാനേജർ ജോളി ജോൺ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ പി.ആർ. രവിചന്ദ്രൻ, ഷാജു പി. ജോർജ് , പി.എസ്. അനിൽ കുമാർ, പി.ആർ. ചന്ദ്ര മോഹനൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം ഷനോജ്, സി.എസ്. അനുരാഗ് എന്നിവർ സംബന്ധിച്ചു.